യു.എസിലെ ബാങ്കിൽ വെടിവെപ്പ്: ഇന്ത്യക്കാരനടക്കം മൂന്നു മരണം

ന്യൂയോർക്ക്: അമേരിക്കയിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഇന്ത്യക്കാരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ 25കാരൻ പൃഥിരാജ് കാൻദേപാണ് കൊല്ലപ്പെട്ടത്. റിച്ചാർഡ് ന്യൂകമർ (64), ലൂയിസ് ഫിലിപ്പ് കാൾഡറോൺ (48) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേർ. അമേരിക്കൻ നഗരമായ സിൻസിനാറ്റിയിലെ ഫിഫ്ത് തേർഡ് ബാങ്ക് കെട്ടിടത്തിലാണ് സംഭവം.

വെടിവെപ്പ് നടത്തിയ ഒമർ എൻറിക് സാന്‍റാ പെരസ്


ഒാഹിയോ നോർത്ത് ബെൻഡ് സ്വദേശിയും 29കാരനുമായ ഒമർ എൻറിക് സാന്‍റാ പെരസ് ആണ് ബാങ്ക് കൺസൽറ്റന്‍റായ പൃഥിരാജ് അടക്കമുള്ളവർക്ക് നേരെ വെടി‍യുതിർത്തത്. അമേരിക്കൻ സമയം രാവിലെ 9.10ന് സിൻസിനാറ്റിയിലെ ഫൗണ്ടൻ സ്ക്വയറിലെ ബാങ്കിന്‍റെ ആസ്ഥാന കെട്ടിടത്തിലാണ് സംഭവം നടന്നത്. ആയുധധാരിയെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു.

കെട്ടിടത്തിന്‍റെ ഇടനാഴിയിൽ ഉണ്ടായിരുന്ന അഞ്ചു പേർക്ക് നേരെ നിരവധി തവണ അക്രമി വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പൃഥിരാജിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചതായി നോർത്ത് അമേരിക്ക തെലുങ്ക് അസോസിയേഷൻ (ടി.എ.എൻ.എ) അധികൃതർ അറിയിച്ചു.

Tags:    
News Summary - Finance Consultant From Andhra Pradesh Among 3 Killed In US Bank Shof -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.