വാഷിങ്ടൺ: യു.എസ് ദേശീയ സുരക്ഷ മുൻ ഉപദേശകൻ ജോൺ ബോൾട്ടൺ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഔദ്യോഗിക രഹസ്യങ്ങളുൾപ്പെടെയുള്ളവ പുസ്തകത്തിലുണ്ടോ എന്ന പരിശോധന പൂർത്തിയാക്കാതെയാണ് പുസ്തക പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇതുസംബന്ധിച്ച് കേസ് ചാർജ് ചെയ്യേണ്ടതുണ്ടോ എന്നകാര്യം അറ്റോണി ജനറൽ വില്യം ബർ പരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം, ദേശീയ സുരക്ഷ കൗൺസിലിലെ രഹസ്യവിവരം സംബന്ധിച്ച വിദഗ്ധനുമായി മാസങ്ങൾ ചേർന്ന് പ്രവർത്തിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് ബോൾട്ടെൻറ അഭിഭാഷകൻ വ്യക്തമാക്കി. ട്രംപിെൻറ വിദേശ നയങ്ങൾ, നിർണായക തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് കരുതുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.