ഹ്യൂസ്റ്റൻ: ഹാർവി വെള്ളപ്പൊക്കത്തിൽ തകർന്ന ടെക്സസ്, ലൂയീസിയാന സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി അമേരിക്കയിലെ അഞ്ച് മുൻ പ്രസിഡൻറുമാർ ഒന്നിക്കുന്നു. സഹായധനം നൽകുന്നതിന് അമേരിക്കക്കാരെ പ്രേരിപ്പിക്കുന്നതിനായാണ് സംയുക്ത പ്രവർത്തനം. ജോർജ് എച്ച്. ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിൻറൺ, ജിമ്മി കാർട്ടർ എന്നിവരാണ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. ഏക അമേരിക്ക അഭ്യർഥന എന്ന പരിപാടിയിലൂടെയാണ് ദുരിതബാധിതർക്ക് സഹായം എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
പരിപാടിക്ക് പിന്തുണയർപ്പിച്ചുകൊണ്ട് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 18000 കോടി ഡോളറാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ജലത്തേക്കാൾ തങ്ങൾ ടെക്സസിനെ സ്നേഹിക്കുന്നുവെന്ന് ജോർജ് ഡബ്ല്യു. ബുഷ് പറഞ്ഞു. ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷൻ വഴിയാണ് ധനസമാഹരണം.
ഹ്യൂസ്റ്റൻ ഹാർവി ദുരിതാശ്വസ ഫണ്ട്, മൈക്കേൽ ഡെൽസ് പുനർനിർമാണ ടെക്സസ് ഫണ്ട് എന്നിവയിലേക്കാണ് ധനസമാഹരണം. ടെക്സസിലെ ഫുട്ബാൾ താരമായ ജെ.ജെ. വാട്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 2.7 കോടി ഡോളർ സമാഹരിച്ചിരുന്നു. ഇർമ ദുരിതബാധിതർക്കും സഹായം നൽകും. ദേശീയ ഫുട്ബാൾ ലീഗ് തുടങ്ങുന്നതോടനുബന്ധിച്ചാണ് ധനസമാഹരണ പരിപാടിയെക്കുറിച്ച് പ്രസിഡൻറുമാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.