ന്യൂയോർക്: ജീവെൻറ രാസകണങ്ങളിലേക്ക് സൂചന നൽകുന്ന ധാതുപദാർഥം ചൊവ്വയിൽ കണ് ടെത്തിയതായി നാസ. നാസയുടെ ‘മാർസ് റെക്കോനെയ്സൻസ് ഓർബിറ്റർ’ ഉപയോഗിച്ചാണ് ഗവേഷകർ സിലിക്കയുടെ സംയുക്തം കണ്ടെത്തിയത്. ജിയോഫിസിക്കൽ റിസർച് ലെറ്റേർസ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
അതിപ്രാചീന കാലത്തെ നദികളിലും തടാകങ്ങളിലും രൂപംകൊണ്ടതെന്ന് കരുതുന്ന ഡെൽറ്റയിലാണ് ഈ ധാതുപദാർഥം കാണപ്പെടുകയെന്ന് പറയുന്നു. ഭൂമിയിൽ ഇത്തരത്തിൽ കാണെപ്പട്ട ഡെൽറ്റകളിൽ ജീവെൻറ മുദ്രകൾ സൂക്ഷിക്കപ്പെട്ടിരുന്നതായി ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.