ന്യൂയോർക്ക്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വംശവെറിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ യു.എസിലെ കൂടുതൽ നഗരങ്ങളിലേക്ക് പ്രതിഷേധം പടരുകയാണ്. വാഷിങ്ടൺ അടക്കം 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 50 ഓളം നഗരങ്ങളിൽ ആളുകൾ പ്രതിഷേധവുമായി തെരുവിലുണ്ട്.
അതേസമയം, മിനിയപൊളിസിലെ പാലത്തിൽ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി. ഡ്രൈവറെ പിടികൂടിയ പ്രതിഷേധക്കാർ പൊലീസിന് കൈമാറി. ഡ്രൈവറുടെ ഉദ്ദശ്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ട്.
BREAKING- Truck moves at full speed into a crowd of thousands of demonstrators #GeorgeFloyd #Minnesota @KSTP pic.twitter.com/pUscK8JgFB
— Brett Hoffland (@BrettHoffland) May 31, 2020
കോവിഡിനിടയിലും ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഒത്തുകൂടുന്നത്. പലയിടത്തും പ്രതിഷേധക്കാരെ തടയാൻ നാഷനൽ ഗാർഡ്സ് രംഗത്തിറങ്ങി. ലോസ് ആഞ്ജലസിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. നേരത്തെ പ്രതിഷേധക്കാർ വൈറ്റ്ഹൗസിലേക്ക് പ്രതിഷേധവുമായെത്തിയതോടെ ഒരു മണിക്കൂറോളം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധക്കാർ വൈറ്റ്ഹൈസിന്‍റെ അതിർത്തി കടന്നാൽ നീചരായ നായ്ക്കളും അപകടകരമായ ആയുധങ്ങളുമാണ് കാത്തിരിക്കുന്നത് എന്ന് ഇന്നലെ ട്രംപ് പ്രതികരിച്ചിരുന്നു.
അതിനിടെ മിനിയപൊളിസ് പൊലീസിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കർമാരുടെ ഗ്രൂപ്പായി അനോണിമസ് ആണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.