വാഷിങ്ടൺ: ജോർജിയയിലെ ആറാമത് കോൺഗ്രഷനൽ ജില്ലയിലേക്ക് നടന്ന പ്രത്യേക തെരെഞ്ഞടുപ്പിൽ നേരിയ മുൻതൂക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ജയം. ഏറെ ജയപ്രതീക്ഷ കൽപിച്ചിരുന്ന െഡമോക്രാറ്റ് സ്ഥാനാർഥി ജോൺ ഒസോഫിനെ റിപ്പബ്ലിക്കിെൻറ കാരെൻ ഹാെൻറൽ ആണ് പരാജയപ്പെടുത്തിയത്.
ഹാെൻറലിന് 52.7 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഒസോഫിന് 47.3 ശതമാനം വോട്ടും നേടാനായി. ഏപ്രിലിൽ ആദ്യ റൗണ്ട് േവാെട്ടടുപ്പ് നടന്നപ്പോൾ ഒേസാഫിന് 48ഉം ഹാെൻറലിന് കേവലം 20ഉം ശതമാനം വോട്ടായിരുന്നു ലഭിച്ചത്.
ട്രംപ് ഭരണത്തിൽ രാജ്യത്ത് നടന്നുവരുന്ന പ്രത്യേക തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഒടുവിലത്തേതാണിത്. ഇൗ തെരഞ്ഞെടുപ്പ് പ്രസിഡൻറ് പദത്തിലെ ട്രംപിെൻറ ആദ്യമാസങ്ങളുടെ വിലയിരുത്തൽകൂടിയാവുെമന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ജോർജിയയുടെ ആറാമത് കോൺഗ്രഷനൽ സീറ്റിൽനിന്നുള്ള ടോം പ്രൈസ് ആരോഗ്യ സെക്രട്ടറിയായി സ്ഥാനം മാറിപ്പോയ ഒഴിവിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.