വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 15,36,205 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 89, 887 കോവിഡ് ബാധിച്ച് മരിച്ചു. 330,589 പേർ രോഗമുക്തി നേടി.
കോവിഡ് കനത്ത നാശം വിതച്ച യു.എസിലും യു.കെയിലും മരണങ ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം 1850 പേർ യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചു. യു.കെയിൽ 938 പേരാണ് മരിച്ചത്. അതേസമയം, ചില രാജ്യങ്ങളിൽ വൈറസ് ബാധ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞതോടെ ചില രാജ്യങ്ങളെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്നാണ് റിപ്പോർട്ട്.
കോവിഡ് വൈറസ് താണ്ഡവമാടിയ ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ കഴിഞ്ഞ ദിവസം പൂർണമായും തുറന്ന് കൊടുത്തിരുന്നു. തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും ചൈന നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.