വാഷിങ്ടൺ: എച്ച്-1ബി വിസകളുടെ അപേക്ഷകൾ നാളെ മുതൽ പരിഗണിച്ച് തുടങ്ങുമെന്ന് യു.എസ് ഭരണകൂടം. കർശനമായ പരിശോധനകൾക്ക് ശേഷമാവും വ്യക്തികൾക്ക് വിസ അനുവദിക്കുക. ഇന്ത്യയിലെ െഎ.ടി വിദഗ്ധർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എച്ച്.1 ബി വിസയാണ്.
ചെറിയ തെറ്റുകൾ പോലും അനുവദിക്കില്ലെന്ന് യു.എസ് ഇമിഗ്രേഷൻ സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് വിസ അപേക്ഷകൾ നൽകുേമ്പാൾ നല്ല ശ്രദ്ധ പുലർത്തണമെന്ന് യു.എസ് ഭരണകുടം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം നടത്തുന്നുണ്ട്.
കമ്പനികൾക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ േജാലിക്കെടുക്കാൻ സഹായിക്കുന്ന അമേരിക്കൻ വിസ സമ്പ്രദായമാണ് എച്ച്.1 ബി വിസ. പ്രതിവർഷം 65,000 പേർക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്. സമർപ്പിക്കപ്പെട്ട എച്ച്.1ബി വിസ അപേക്ഷകൾ നടപടികൾ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.