ഹാഫിസ് സഈദിനെതിരെ പാകിസ്താൻ നടപടിയെടുക്കണം -യു.എസ് 

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ്​ സഇൗദി​നെതിരെ പാകിസ്താൻ നടപടികൾ സ്വീകരിക്കണമെന്ന് യു.എസ്. 
ഹാഫിസ് സഈദിനതിരെ കേസുകളില്ലെന്നാണ് പാകിസ്താൻ സർക്കാറിന്‍റെ വാദം. കഴിഞ്ഞ ആഴ്ചകളിൽ അയാളെ കുറിച്ച് നാം ചർച്ച ചെയ്തതാണ്. വിദേശ ഭീകര സംഘടനയുടെ ഭാഗമാണ് ഹാഫിസ് സഈദ്. 2008 മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ കൂടിയാണ് അയാളെന്നും യു.എസ് ഒൗദ്യോഗിക വക്താവ്  ഹെതർ നേർട്ട് പറഞ്ഞു. 

ഹാഫിസ് സഈദിനെതിരെ നടപടി എടുക്കാനാവില്ല, കാരണം അദ്ദേഹത്തിനെതിരെ കേസില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചാണ് യു.എസ് രംഗത്തെത്തിയത്. 

Tags:    
News Summary - Hafiz Saeed should be prosecuted US-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.