വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ എവിടെയാണെന്ന് അണികളും പ്രതിയോഗികളും ഒരുപോലെ ആരായുന്നതിനിടയില്‍ അവരെ കഴിഞ്ഞ ദിവസം വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലെ വനത്തില്‍ കണ്ടതായി ഫേസ്ബുക് പോസ്റ്റ്. തോല്‍വി സമ്മതിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഹിലരി പിന്നീട് പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
മാര്‍ഗരറ്റ് ഗെര്‍സ്റ്റര്‍ എന്ന സ്ത്രീയാണ് താനും മകളും ഉല്ലാസത്തിനായി നാടുകാണാനിറങ്ങവേ എതിരെ ഭര്‍ത്താവും മുന്‍ പ്രഥമ പൗരനുമായ ബില്‍ ക്ളിന്‍റനോടൊപ്പം ഹിലരിയെ യാദൃച്ഛികമായി കണ്ടുമുട്ടിയ കാര്യം ഫേസ്ബുക് വഴി പുറത്തുവിട്ടത്. താനും മകളും അഭിമാനപൂര്‍വം ഹിലരിക്ക് വോട്ടുചെയ്തതായി അറിയിച്ചപ്പോള്‍ തന്നെ ആഹ്ളാദപൂര്‍വം അവര്‍ ആലിംഗനംചെയ്തു. മധുരപലഹാരങ്ങള്‍ കൈമാറി തങ്ങള്‍ പരസ്പരം യാത്രപറഞ്ഞുവെന്നും മാര്‍ഗരറ്റ് പോസ്റ്റില്‍ വെളിപ്പെടുത്തി.
ഹിലരിക്കും ഭര്‍ത്താവിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും മാര്‍ഗരറ്റ് തന്‍െറ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം പ്രത്യക്ഷപ്പെടുന്ന ഹിലരിയുടെ ആദ്യ ഫോട്ടോയാണിത്. പരാജയത്തോടെ താന്‍ രാഷ്ട്രീയ വനവാസം നടത്തില്ളെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന ഹിലരി പുറത്തുവിട്ടിരുന്നു. സ്വന്തം സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അഭിമാനപൂര്‍വം പരിശ്രമിക്കുക എന്നതായിരുന്നു ബാലികമാര്‍ക്ക് ഹിലരി അവസാനം നല്‍കിയ ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.