വാഷിങ്ടൺ: ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാ ജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും യു.എസ് പ്രസിഡൻറ് േഡാണള്‍ഡ് ട്രംപ്. ബുധനാ ഴ്ച പെന്‍സൽവേനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിെൻറ വിമർശനം. ‘രണ്ട് വന്‍ സാമ് പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയാൻ കഴിയില്ല. അ തിനാല്‍, ലോകവ്യാപാര സംഘടനയില്‍(ഡ.ബ്ല്യു.ടി.ഒ)നിന്ന് ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കാന്‍ പാടില്ല. ഇന്ത്യയും ചൈനയും അനേകം വര്‍ഷങ്ങളായി സംഘടനയിൽ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ്’ -ട്രംപ് കുറ്റപ്പെടുത്തി.
ലോകവ്യാപാര സംഘടന ഇന്ത്യയെയും ചൈനയെയും ഇപ്പോഴും വികസ്വര രാജ്യങ്ങളായാണ് കാണുന്നത്. പേക്ഷ, അവരെല്ലാം വികസിച്ചുകഴിഞ്ഞു. ഇനിയും ഡബ്ല്യു.ടി.ഒയെ ഇവര്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നല്കി. ഡബ്ല്യു.ടി.ഒ യു.എസിനെ നീതിപൂര്‍വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം സംഘടനയിൽനിന്ന് പിന്മാറുമെന്നും ട്രംപ് ഭീഷണി മുഴക്കി.
യു.എസ് നിർമിത ഉൽപന്നങ്ങള്ക്ക് ഇറക്കുമതിത്തീരുവ ചുമത്തിയ ഇന്ത്യയുടെ നടപടി പലപ്പോഴും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചുങ്കരാജാവ് എന്നാണ് ഇന്ത്യയെ ട്രംപ് പരിഹസിച്ചത്. ചൈനീസ് ഉൽപന്നങ്ങള്ക്ക് ഇറക്കുമതിത്തീരുവ വർധിപ്പിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിലാണ് എത്തിനിൽക്കുന്നത്. യു.എസ് ഉൽപന്നങ്ങൾക്ക് ചൈനയും തീരുവ വർധിപ്പിച്ചിരുന്നു.
വികസ്വര രാജ്യങ്ങളെ എങ്ങനെയാണ് ലോകവ്യാപാര സംഘടന നിർവചിക്കുന്നതെന്ന് നേരത്തേ ട്രംപ് ചോദിച്ചിരുന്നു. ചൈനക്കും തുര്‍ക്കിക്കും ഇന്ത്യക്കും നല്കുന്ന പ്രത്യേക ഇളവുകള്‍ ഉന്നംവെച്ചായിരുന്നു ഈ പരാമര്‍ശം. സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങള്‍ സംഘടനയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നുതിനെതിെര നടപടിയെടുക്കണമെന്ന് നിര്‍ദേശം നൽകുകയും ചെയ്തിരുന്നു.
ഡബ്ല്യു.ടി.ഒ.
ജനീവ ആസ്ഥാനമാക്കി 1995 ജനുവരി ഒന്നിന് രൂപംകൊണ്ട സംഘടനയാണ് ഡബ്ല്യു.ടി.ഒ. സംഘടനയുടെ സ്ഥാപക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സംഘടന നിലവിൽവന്നത് ലോകവ്യാപാരരംഗത്തെ നിയന്ത്രണങ്ങളില്ലാതായി. ഇപ്പോൾ 164 രാജ്യങ്ങൾ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.