ഹൂസ്റ്റൺ: ടെക്സസിലെ എൽ പസോയിൽ യു.എസ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ് മെൻറിെൻറ (ഐ.സി.ഇ) നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന മൂന്നു ഇന്ത്യക്കാരുടെ നിരാഹാര സ മരം 20 ദിവസം പിന്നിട്ടു. തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂൈല ഒമ്പതിന് നിര ാഹാരം ആരംഭിച്ച ഇവർക്ക് ബലം പ്രയോഗിച്ച് ഐ.സി.ഇ അധികൃതർ ഡ്രിപ് നൽകാൻ ശ്രമിച്ചതായി ഇവരുടെ അഭിഭാഷക ലിൻഡ കൊർചാഡോ പറഞ്ഞു. യു.എസിൽ അഭയം തേടാനുള്ള ഇവരുടെ അവകാശവാദങ്ങൾ നിരസിച്ച സാഹചര്യത്തിൽ കേസ് വീണ്ടും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിരാഹാരം നടത്തുന്നവരിൽ ഒരാൾ ഒരു വർഷത്തിലധികവും രണ്ടുപേർ മാസങ്ങളായും നാടുകടത്തൽ കേന്ദ്രത്തിലാണ്. സമരം നടത്തുന്നവർക്ക് നിർബന്ധപൂർവം ഡ്രിപ് നൽകാൻ കഴിഞ്ഞയാഴ്ച യു.എസ് നീതി വകുപ്പ് നിർദേശിച്ചിരുന്നു. നിർബന്ധിതമായി ഭക്ഷണം നൽകലാകും അടുത്തഘട്ടമെന്ന് ഭയക്കുന്നതായി ആക്ടിവിസ്റ്റുകളും അഭിഭാഷകരും പറഞ്ഞു.
തങ്ങളുടെ കേസിൽ പക്ഷപാതപരവും വിവേചനപൂർണവുമായി യു.എസ് കുടിയേറ്റ കോടതി നടപടി സ്വീകരിച്ചെന്നാരോപിച്ചാണ് തെൻറ കക്ഷികൾ നിരാഹാര സമരം ആരംഭിച്ചതെന്ന് ലിൻഡ പറഞ്ഞു. നീതിയുക്തമല്ലാത്ത കുടിയേറ്റ നടപടികൾ വർഷത്തിലധികമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ നിരാഹാരമല്ലാതെ മറ്റുവഴികൾ അവർക്കില്ലെന്നും ലിൻഡ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ തടവുകാർ നിരാഹാര സമരം നടത്തുന്നത്. ഒട്ടേറോ നാടുകടത്തൽ കേന്ദ്രത്തിൽ നിരാഹാര സമരത്തിലേർപ്പെട്ട ഇന്ത്യക്കാരനെ എട്ടാം ദിവസം ഇന്ത്യയിലേക്കയച്ചതായി അവർ ആരോപിച്ചു. എന്നാൽ, ഇക്കാര്യം ഐ.സി.ഇ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.