വാഷിങ്ടൺ: യു.എസിലെ ഇന്ത്യൻ വംശജനായ ഐ.ടി ജീവനക്കാരെൻറ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം പരിശോധനയ ിൽ തെളിഞ്ഞു. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ചന്ദ്രശേഖർ സുങ്കര (44), ലാവണ്യ സുങ്കര (41), മക്കളായ പ്രഭാസ് (14), സുഹാസ് എന്നിവരെയാണ് യു.എസ് സംസ്ഥാനമായ അയോവയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആന്ധ്രപ്രദേശിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് കുടുംബം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം ചന്ദ്രശേഖർ സ്വയം വെടിവെക്കുകയായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. 11 വർഷമായി അയോവയിലെ ടെക്സോളജി സർവിസ് ബ്യൂറോയിൽ ജോലിനോക്കുകയാണ് ചന്ദ്രശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.