ഹവാന: ആദ്യമായി ക്യൂബ സന്ദർശിക്കാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്യൂബയുടെ പുതിയ പ്രസിഡൻറ് മിഗ്വേൽ ഡയസ് കാനലുമായി ചർച്ച നടത്തി. ബയോടെക്നോളജി, പുനരുൽപാദക ഊർജം, പരമ്പരാഗത ഒൗഷധം എന്നീ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ചർച്ചയിലൂടെ ഇരുവരും തീരുമാനിച്ചു. ത്രിരാഷ്ട്ര പര്യടനത്തിെൻറ ഭാഗമായി ക്യൂബയിലെത്തിയ പ്രഥമപൗരൻ മഹാത്മഗാന്ധി സ്മാരകം സന്ദർശിച്ചാണ് ദിവസത്തിന് തുടക്കംകുറിച്ചത്.
മുൻ ഭരണാധികാരി ഫിദൽ കാസ്ട്രോയുടെ സാൻറിയാഗോയിലുള്ള ശവകുടീരത്തിലെത്തി അദ്ദേഹം ആദരാഞ്ജലിയർപ്പിച്ചിരുന്നു.
യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള ക്യൂബയുടെ പിന്തുണ ആവർത്തിച്ചിട്ടുണ്ട്. പ്രസിഡൻറ് ആഗോള അധികാര ഘടനയിൽ വികസ്വര രാജ്യങ്ങൾക്ക് അനിഷേധ്യമായ സ്ഥാനം നേടിയെടുക്കാനായി ഇന്ത്യയും ക്യൂബയും ഒരുമിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.