യു.എൻ: ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് രഹസ്യ ആണവ സംഭരണശാല ഉണ്ടെന്ന് നെതന്യാഹു ആരോപിച്ചു. ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തിലാണ് പുതിയ ആരോപണം ഇസ്രായേൽ ഉന്നയിച്ചത്.
ഇറാന്‍റെ നിലപാട് 2015ലെ ആണവ ഉടമ്പടിയുടെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. ആണവായുധം ഇപ്പോഴും വികസിപ്പിക്കുന്നു എന്നതിനുള്ള തെളിവാണിത്. സംഭരണശാലയിൽ വലിയ ആണവ ശേഖരവും അസംസ്കൃത വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഇറാന്‍റെ രഹസ്യ ആണവായുധ പദ്ധതിയുടെ ഭാഗമാണ് സംഭരണശാലയെന്നും നെതന്യാഹു വ്യക്തമാക്കി.
നെതന്യാഹുവിന്‍റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വ്യാജവും അർഥ ശൂന്യവും അനാവശ്യവുമായ ആരോപണങ്ങളാണ് ഇസ്രായേൽ ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നവംബറിൽ പ്രാബല്യത്തിൽ വരും. ഉപരോധം നിലവിൽ വന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാെൻറ ഏറ്റവും വലിയ എണ്ണ ഇടപാടു രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.