ജൊഹാനസ്ബർഗ്: സ്വവസതി മോടിപിടിപ്പിച്ച വകയിൽ ദശലക്ഷക്കണക്കിന് ഡോളറിെൻറ അഴിമതി നടത്തിയെന്ന കേസിൽ പരമോന്നത കോടതി വിമർശിച്ചതോടെ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമക്കുമേൽ രാജിക്ക് സമ്മർദമേറി. കേസിൽ സുമയെ ഉത്തരവാദിയാക്കാൻ കഴിയാതിരുന്ന പാർലമെൻറിനെ ഭരണഘടന കോടതി വിമർശിച്ചു. ഇതോടെ സുമ ഇംപീച്ച്മെൻറ് നടപടി നേരിേട്ടക്കും. സുമ ഭരണഘടനലംഘനം നടത്തിയതായി കഴിഞ്ഞവർഷം കോടതി വിധിച്ചിരുന്നു. തുടർന്ന് സുമയുടെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷം പാർലമെൻറിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. പിന്നാലെ, ഇടതുപക്ഷ പാർട്ടികളും മറ്റ് ചെറുകിട കക്ഷികളും ചേർന്ന് വീണ്ടും ഭരണഘടന കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.