ന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നർ 2009 മുതൽ 2016 വരെ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഇക്കാലയളവിലുടനീളം കുഷ്നർ നികുതി തീരെ അടക്കാതിരിക്കുകയോ നാമമാത്ര തുക മാത്രം അടക്കുകയോ ചെയ്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതുമായി ബന്ധപ്പെട്ട രഹസ്യരേഖകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കുഷ്നറുടെ അഭിഭാഷകൻ ആബെ ലോവൽ പറഞ്ഞു. വൈറ്റ്ഹൗസും കുഷ്നറുടെ കമ്പനിയും ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കുഷ്നർ ചീഫ് എക്സിക്യൂട്ടിവ് ആയ കമ്പനി ഏതാനും വർഷങ്ങളായ ലാഭത്തിലാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വൈറ്റ്ഹൗസില്‍നിന്നുള്ള വരുമാനത്തിനു പുറമെ ഇവാൻക ട്രംപിന് 2017ല്‍ 8.2 കോടി മറ്റു ബിസിനസുകളില്‍നിന്ന് അധിക വരുമാനം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിെൻറ വാഷിങ്ടണിലെ ട്രംപ് ഇൻറര്‍ നാഷനല്‍ ഹോട്ടലില്‍നിന്ന് 39 ലക്ഷം രൂപയാണ് ഇവാന്‍കക്ക് ലഭിച്ചത്. കുഷ്നറുടെ ആസ്തി 17.9 കോടി രൂപയില്‍നിന്ന് 73.5 കോടി രൂപയായി ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.