വാഷിങ്ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിത്വ മത്സരത്തിൽ ഫ്ലോറിഡ,അരിസോണ സംസ്ഥാനങ്ങളിലെ പ്രൈമറികളിലും മുൻ ൈവസ് പ്രസിഡൻറ് ജോ ബൈഡന് വിജയം. എതിരാളി ബേണീ സാൻഡേഴ്സിനെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറ്റം.
ഇതോടെ നവംബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ് ട്രംപിെൻറ എതിരാളി ബൈഡൻ തന്നെയെന്ന് ഉറപ്പായി. വനിതകളും ആഫ്രോ-അമേരിക്കൻ വംശജരുടെയും പിന്തുണ ബൈഡനാണ്. വാഷിങ്ടൺസ്റ്റേറ്റ് പ്രൈമറിയിലും ബൈഡനു തന്നെയായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.