വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചർച്ചക്ക് സിംഗപ്പൂർ വേദിയാകുമെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ പത്രമായ ചോസൂൺ ഇൽബോയാണ് ഇക്കാര്യം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ചർച്ച ജൂൺ മധ്യത്തോടെയാണ് ഉണ്ടാവുകയെന്നും സിംഗപ്പൂരാകും വേദിയെന്നും പത്രം സൂചന നൽകുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് ട്രംപിെൻറയും കിമ്മിെൻറയും ഒൗേദ്യാഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ചർച്ചക്കുള്ള വേദിയും സമയവും തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധമായിരുന്നില്ല. ഉച്ചകോടി സംബന്ധിച്ച വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിെൻറ മറുപടി.
ഇൗ മാസം അവസാനത്തോടെ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും ട്രംപും ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും കിമ്മുമായുള്ള ചർച്ചയുടെ അവസാന തീരുമാനമുണ്ടാകുകയെന്നും റിപ്പോർട്ടുണ്ട്. നേരത്തേ കിം-മൂൺ ചർച്ച നടന്ന ഇരു കൊറിയകൾക്കുമിടയിലെ സൈനികമുക്ത മേഖലയിൽവെച്ച് ഉച്ചകോടി നടത്താൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ ഇത് ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. സിംഗപ്പൂർ, മംഗോളിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലൊന്നാവും വേദിയെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.