വാഷിങ്ടൺ: ലോക രാജ്യങ്ങളിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 7,21,584 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച ു. 33,958 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 1,49,122 പേർ രോഗമുക്തി നേടി. നിലവിൽ 177 രാജ്യങ്ങളിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ യൂറോപ്പും അമേരിക്കയും ആണ് മുന്നിലുള്ളത്. യൂറോപ്പിൽ മാത്രം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇതിൽ ഇറ്റലിയും സ്പെയിനും ജർമനിയുമാണ് മുന്നിലുള്ളത്. ഇറ്റലി- 97,689, സ്പെയിൻ-80,110, ജർമനി-62,095 എന്നിങ്ങനെയാണ് രാജ്യങ്ങൾ വേർതിരിച്ചുള്ള കണക്കുകൾ.
അമേരിക്കയിൽ 1,42,106 പേരിൽ വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 2,479 പേർ മരിച്ചപ്പോൾ 2,686 പേർ സുഖം പ്രാപിച്ചു.
ഇറ്റലി- 97,689, ചൈന-82,122, സ്പെയിൻ-80,110, ജർമനി-62,095, ഫ്രാൻസ്-40,723, ഇറാൻ-38,309, യു.കെ-19,784 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ കണക്കുകൾ.
ഇറ്റലിയിൽ 10,779ഉം ചൈനയിൽ 3,304ഉം സ്പെയിനിൽ 6,803ഉം ജർമനിയിൽ 541ഉം ഫ്രാൻസിൽ 2,611ഉം ഇറാനിൽ 2,640ഉം യു.കെയിൽ 1,231 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.