ഹാനോയ്: പോരടിച്ചുനിന്ന ശക്തികൾക്കിടയിൽ സൗഹൃദത്തിെൻറ കരുതലായി യു.എസ്- ഉത്ത ര കൊറിയ രണ്ടാം ഉച്ചകോടിക്ക് തുടക്കം. വിയറ്റ്നാമിലെ ഹാനോയിൽ ബുധനാഴ്ച രാത്രി യ ു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമാണ് രാത് രി ഭക്ഷണത്തോടെ ദ്വിദിന ആണവ സംഭാഷണങ്ങൾക്ക് തുടക്കമിട്ടത്. ഒൗദ്യോഗിക ചർച്ചകൾ ഇ ന്ന് നടക്കും.
ഉത്തര കൊറിയയുമായി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞ ട്രംപ് മുൻകൈയെടുത്താണ് മധ്യസ്ഥ രാജ്യമെന്ന നിലക്ക് വിയറ്റ്നാമിൽ രണ്ടാം ഉച്ചകോടിക്ക് വേദിയൊരുങ്ങിയത്.
ബുധനാഴ്ച രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ പരസ്പരം കൈപിടിച്ച് വീണ്ടും സൗഹൃദത്തിെൻറ പ്രഖ്യാപനം നടത്തിയ ട്രംപ്, കിമ്മിനു കീഴിൽ ഉത്തര കൊറിയക്ക് വലിയ ഭാവിയുണ്ടെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കിം മഹാനായ നേതാവാണെന്നും അത് കൂടുതൽ പ്രകടമാകാൻ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ, കിം മാധ്യമപ്രവർത്തകരെ കാണാൻ കൂട്ടാക്കിയില്ല.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന വെല്ലുവിളി. യോങ്ബ്യോൺ നിലയത്തിൽ ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ സമ്പുഷ്ട പ്ലൂേട്ടാണിയമുണ്ടെന്നാണ് യു.എസ് ആരോപണം. ആണവ ഇന്ധന ഉൽപാദനം ഇവിടെ നിർത്തിവെച്ചാൽ ഉപരോധമുൾപെടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്നും പറയുന്നു. നേരത്തെയുള്ള നിലയം തകർക്കുകയും പുതിയതായി നിർമിക്കുന്നത് നിർവീര്യമാക്കുകയും വേണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാനോയിലെത്തിയ ട്രംപ് വിയറ്റ്നാമുമായി ശതകോടികളുടെ വിമാനക്കരാറിലെത്തിയ ശേഷമാണ് ഉത്തര കൊറിയൻ നേതാവിനെ കാണുന്നത്.നിർണായക മുന്നേറ്റമുണ്ടാക്കാനാകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ആദ്യ ഉച്ചകോടിയിലെ തീരുമാനങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാനായിട്ടില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.