അറ്റ്ലാൻറ: ഹിന്ദുവായി തോന്നുന്നില്ലെന്ന കാരണം പറഞ്ഞ് യു.എസിലെ അറ്റ്ലാൻറയിൽ നടന്ന നവരാത്രി ആഘോഷ പരിപാടിയിൽ യുവ ഇന്ത്യൻ ശാസ്ത്രജ്ഞനും സുഹൃത്തുക്കൾക്കും പ്രവേശനം നിഷേധിച്ചു. കാഴ്ചയിൽ മാത്രമല്ല, പേരും ഹിന്ദുവിേൻറതായി തോന്നുന്നില്ലെന്നും പറഞ്ഞാണത്രെ പരിപാടി അവതരിപ്പിക്കാൻ എത്തിയ ഇവരെ സംഘാടകർ അകത്തേക്ക് കടത്തിവിടാതിരുന്നത്.
ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞനായ ഡോ. കരൺ ജാനിയാണ് ഫേസ്ബുക്കിൽ ഇക്കാര്യം കുറിച്ചത്. ചടങ്ങ് സംഘടിപ്പിച്ച േക്ഷത്ര ഉദ്യോഗസ്ഥരിൽ ഒരാൾ തങ്ങേളാട് അവിടം വിടാൻ പറയുന്ന വിഡിയോയും കരൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കാണാൻ ഹിന്ദുവിനെപ്പോലെ അല്ലെന്നും പേരിെൻറ അവസാനം ഹിന്ദുവിേൻറതാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞ് യു.എസിലെ അറ്റ്ലാൻറയിലെ ‘ശക്തിമന്ദിർ’ എനിക്കും എെൻറ സുഹൃത്തിനും ആഘോഷ പരിപാടി നിഷേധിച്ചു’ എന്നായിരുന്നു കരണിെൻറ ട്വീറ്റുകളിൽ ഒന്ന്.
ആറു വർഷമായി ഇതേ സ്ഥലത്ത് ആഘോഷപരിപാടിയിൽ പെങ്കടുക്കാറുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരനുഭവമെന്നും കരൺ പറഞ്ഞു. 2016ൽ ഭൂഗുരുത്വ തരംഗവുമായി ബന്ധപ്പെട്ട് കണ്ടെത്തലുകൾ നടത്തിയ യു.എസ് സംഘത്തിൽ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനാണ് കരൺ ജാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.