വാഷിങ്ടൺ: ആണവപരീക്ഷണം തുടർന്നാൽ ഉത്തരകൊറിയ സൈനിക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. അനധികൃതമായ ആണവപരീക്ഷണങ്ങളിലൂടെയും മിസൈലുകളിലൂടെയും ഉത്തരകൊറിയ അയൽ രാജ്യങ്ങൾക്ക് മേലുള്ള ഭീഷണി വർധിപ്പിക്കുകയാണെന്നും മാറ്റിസ് കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളൊന്നും പരിഗണിക്കാതെയാണ് ഉത്തരകൊറിയയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇതിന് തടയിടാനായി ദക്ഷിണകൊറിയയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജെയിംസ് മാറ്റിസ് പറഞ്ഞു.
കഴിഞ്ഞ സെപ്തംബറിൽ ആറാമത്തെ അണുപരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. ഇതിന് മുമ്പ് അമേരിക്കയേയും മറ്റ് അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു . ഇതിനെ തുടർന്ന് കൊറിയക്കതിരെ ശക്തമായ നിലപാടുമായി അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെയിംസ് മാറ്റിസിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.