മെക്സിക്കൻ സിറ്റി: മെക്സിക്കോയിൽ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രതീകാത്മകമായി തൂക്കിലേറ്റിയും കത്തിച്ചും പ്രതിഷേധം. മെക്സിക്കോയിൽ പിശാചിെൻറ പ്രതീകമായി വിശ്വസിക്കപ്പെടുന്ന പിനാറ്റയുടെ രൂപത്തിലാക്കിയ ട്രംപിെൻറ കോലം കഴുമരത്തിലേറ്റിയും അടിച്ചും കത്തിച്ചുമാണ് ഒരുകൂട്ടമാളുകൾ പ്രതിഷേധിച്ചത്.
ട്രംപിനോട് പുറത്തു പോകൂ എന്ന് വിളിച്ച് പറയുന്ന പ്രതിഷേധക്കാർ അമേരിക്കൻ ജനത ട്രംപിന് വോട്ടുചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്. നേരത്തെ മെക്സിക്കൻ ജനതയെ ബലാത്സംഗം ചെയ്യുന്നവരെന്നും മയക്കുമരുന്നുകാരെന്നും വിളിച്ച് ട്രംപ് ആക്ഷേപിച്ചിരുന്നു. സ്ത്രീകളോട് അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ട്രംപിനെതിരെ സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.