മിനിയപൊളിസ്: മിനിയപൊളിസിലെ പൊലീസുകാർ എട്ട് വർഷത്തിനിടെ കഴുത്തിൽ കാൽമുട്ട് കുരുക്കി ശ്വാസം മുട്ടിച്ചത് 428 പേരെ. ഇതിൽ 58 പേർക്ക് ബോധക്ഷയമുണ്ടായതായും സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. പൊലീസിെൻറ ഈ ക്രൂരതക്ക് ഏറ്റവും കൂടുതൽ ഇരയായത് കറുത്തവർഗക്കാരാണ്.
മിനിയപൊളിസിൽ കറുത്തവർഗക്കാർ ജനസംഖ്യയുടെ 19 ശതമാനം മാത്രമാണെങ്കിലും കാൽമുട്ട് കഴുത്തിലമർത്തി ശ്വാസം മുട്ടിക്കുന്ന പൊലീസ് ക്രൂരതക്കിരയായ മൂന്നിൽ രണ്ട് പേരും കറുത്തവർഗക്കാരാണ്. അമേരിക്കയിെല നിരവധി പൊലീസ് വിഭാഗങ്ങളിൽ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.