അങ്കാറ: വടക്കൻ സിറിയയിലെ കുർദുകൾക്കുനേരെ ആക്രമണം തുടരുന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അ തിസമർഥനാവാനും വിഡ്ഢിയാകാനും ശ്രമിക്കരുതെന്നാണ് ട്രംപ് ഉർദുഗാന് മുന്നറിയിപ്പ് നൽകിയത്. ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈറ്റ്ഹൗസ് തുർക്കിക്കും കുർദുകൾക്കും കത്തുകളയിച്ചിരുന്നു.
‘നമുക്ക് നല്ല രീതിയിൽ മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്തമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല’-ട്രംപ് കത്തിൽ സൂചിപ്പിച്ചു. മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍, ചരിത്രം പിന്നീട് അനുകൂലമായി വിധിയെഴുതും.
നല്ല കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് എതിരായി ഭവിക്കും. വലിയ കാര്‍ക്കശ്യക്കാരനാവാന്‍ നോക്കരുത്. പരമ വിഡ്ഢിയാവാനും നില്‍ക്കരുത്. -ഇതായിരുന്നു കത്തിലെ സാരാംശം. കുർദുകൾ നേതൃത്വം നൽകുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് മേധാവി കൊബാനി അബ്ദിക്കും ട്രംപ് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.