ഫ്ലോറിഡ: ട്രാൻസ്ജെൻഡേഴ്സിനെ യു.എസ് സേനയിൽ വിലക്കാനൊരുങ്ങി പ്രസിഡൻറ് േഡാണൾഡ് ട്രംപ്. വെള്ളിയാഴ്ച പുറത്തിറക്കിയ ഒൗദ്യോഗിക ഉത്തരവിലാണ് ട്രംപ് തെൻറ നിലപാട് വ്യക്തമാക്കിയത്. ട്രാൻസ്ജെൻഡേഴ്സിനുള്ള ശാരീരിക പരിമിതികൾ മൂലമാണ് നടപടിയെന്നാണ് വിഷയത്തിൽ വൈറ്റ്ഹൗസ് നൽകുന്ന വിശദീകരണം.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരിൽ പലരും ശാരീരികവും മാനസികവുമായി വൈരുധ്യങ്ങളിലാണ് ജീവിക്കുന്നതെന്നും അത് സൈന്യത്തിൽ സ്വീകാര്യമല്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ഇവർക്ക് കൃത്യമായ ചികിത്സ ആവശ്യമാണെന്നും ഇത് ലഭിക്കാത്തപക്ഷം സേനക്കുതന്നെ അപകടമാണെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. നിലവിൽ സൈന്യത്തിലുള്ള ഇത്തരക്കാർക്ക് പുതിയ ഉത്തരവ് ബാധിക്കില്ല.
2017 ആഗസ്റ്റിലാണ് സേനയിൽനിന്ന് ട്രാൻസ്ജെൻഡേഴ്സിനെ നിരോധിക്കുന്ന ഉത്തരവുമായി ട്രംപ് രംഗത്തെത്തിയത്. അന്ന് ഉത്തരവിനെതിരെ വിവിധയിടങ്ങളിൽനിന്ന് വൻ വിമർശനം ട്രംപിന് നേരിടേണ്ടിവരുകയും കോടതി നടപടി തടയുകയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സൈന്യത്തിലെയും മറ്റും വിദഗ്ധരുടെ പഠനത്തിനുശേഷം തയാറാക്കിയതാണ് പുതിയ നയമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേസമയം, ഉത്തരവിനെ ഗൗരവതരമായാണ് നോക്കിക്കാണുന്നതെന്ന് ട്രാൻസ്ജെൻേഡഴ്സ് വക്താവ് വ്യക്തമാക്കി. ട്രാൻസ്ജെൻേഡഴ്സ് സമൂഹത്തിെൻറ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ട്രംപിെൻറ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.