ഇറാൻ ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും- ട്രംപ്​

വാഷിങ്​ടൺ: ഇറാനെതിരെ ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. യു.എസി​െന ഭീഷണിപ്പെടുത്തുന്നത്​ തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ്​ ട്രംപി​​െൻറ ഭീഷണി. 

ഞായറാഴ്​ച ട്വിറ്ററിലൂടെയാണ്​ ട്രംപ്​ ഭീഷണി ഉയർത്തിയത്​. ‘ഇനി ഒരിക്കലും യുണൈറ്റഡ്​ ​സ്​റ്റേറ്റിനെ ഭീഷണിപ്പെടുത്തരുത്​. അങ്ങനെ ചെയ്​താൽ മുൻ കാല ചരിത്രത്തിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അനന്തരഫലങ്ങളെ നേരിടേണ്ടി വരും. നിങ്ങളുടെ അക്രമ താത്​പര്യങ്ങൾക്ക്​ വേണ്ടി നില​െകാള്ളുന്ന രാജ്യമായിരിക്കില്ല ഇനി ഒരിക്കലും ഞങ്ങളുടേത്​. ഒാർമിക്കുക’ എന്നാണ്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റൗഹാനിയെ അഭിസം​േബാധന ചെയ്​തുകൊണ്ട്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചത്​. 

സിംഹമടയിൽ കയറിക്കളിക്കരുതെന്ന്​ റൗഹാനി ട്രംപിന്​ ​നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇറാനുമായുള്ള തർക്കമാണ്​ എല്ലായുദ്ധങ്ങൾക്കും ഇടവെക്കുന്നതെന്നും റൗഹാനി പറഞ്ഞിരുന്നു. ഇതിന്​​ മറുപടിയായാണ്​ അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകിയത്​. 

Tags:    
News Summary - 'Never, Ever Threaten' US Again Says Trump to Iran - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.