ഹവാന: ക്യൂബയിൽ സ്വവർവഗ വിവാഹം നിയമവിധേയമാകാൻ വഴിയൊരുങ്ങുന്നു. സ്വവർഗാനുയായികൾ വിവാഹം കഴിച്ചാൽ കൊലപ്പെടുത്താൻ അനുമതിനൽകുന്ന നിലവിലെ നിയമമാണ് പൊളിച്ചെഴുതാനൊരുങ്ങുന്നത്. 1959കളുടെ തുടക്കത്തിൽ വിവാഹിതരാകുന്ന സ്വവർഗദമ്പതികളെ തെറ്റുതിരുത്തുന്ന ലേബർ ക്യാമ്പുകളിലേക്കയക്കുകയായിരുന്നു പതിവ്. ഇൗ നടപടിയിൽ ഫിദൽ കാസ്ട്രോ പിന്നീട് മാപ്പുപറഞ്ഞിരുന്നു.
സ്വവർഗ വിവാഹം അനുവദനീയമാക്കുക, സ്വകാര്യസ്വത്ത് ഒഴിവാക്കുക എന്നീ മാറ്റങ്ങൾ ഉൾപ്പെടുത്തിയ കരടുനയമാണ് ശനിയാഴ്ച പാർലമെൻറിൽ അവതരിപ്പിച്ചത്. നയത്തിൻമേൽ ചർച്ച തുടങ്ങിയിട്ടുണ്ട്.
കരടുനയത്തിൽ കമ്യൂണിസം ഉൾപ്പെടുത്തിയിട്ടില്ല. കമ്യൂണിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന 1976ലെ നിബന്ധന ഒഴിവാക്കി സോഷ്യലിസ്റ്റ് ആശയങ്ങൾക്കാണ് കരടിൽ മുൻഗണന നൽകിയത്. സോവിയറ്റ് കാലഘട്ടത്തിൽ നിലവിൽവന്ന ഭരണഘടന പൊളിച്ചെഴുതണമെന്ന ആവശ്യത്തിനാണ് അംഗീകാരമായത്. പാർലമെൻറിൽ അനുമതി ലഭിച്ചാൽ ഹിതപരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.