നിയമാനുസൃത കുടിയേറ്റം വെട്ടിച്ചുരുക്കുന്ന ബില്‍ സെനറ്റില്‍

വാഷിങ്ടണ്‍: യു.എസിലേക്ക് നിയമാനുസൃതമായി കുടിയേറുന്നവരുടെ എണ്ണം പകുതിയായി കുറക്കുന്നതിനുള്ള ബില്‍ സെനറ്റില്‍. പ്രമുഖരായ രണ്ട് സെനറ്റര്‍മാരാണ് ഗ്രീന്‍കാര്‍ഡിനും സ്ഥിരതാമസത്തിനും ശ്രമിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവരെ ബാധിക്കുന്ന നിയമത്തിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

റിപ്പബ്ളിക്കന്‍ സെനറ്ററായ ടോം കോട്ടനും ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഡേവിഡ് പെര്‍ഡ്യൂവും ചേര്‍ന്നാണ് തദ്ദേശീയര്‍ക്ക് തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് അമേരിക്കന്‍ കുടിയേറ്റ നിയമം പരിഷ്കരിക്കുന്നതിന് നിര്‍ദേശിച്ചത്. അമേരിക്കയില്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് വിസ വര്‍ഷത്തില്‍ 10 ലക്ഷംപേര്‍ക്ക് നല്‍കുന്നത് അഞ്ചു ലക്ഷമാക്കി ചുരുക്കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം.
ട്രംപ് ഭരണകൂടത്തിന്‍െറ പിന്തുണ ബില്ലിന് ലഭിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ ആശങ്കയിലാണ്.

അമേരിക്കയില്‍ കഴിയുന്ന പല ഇന്ത്യക്കാര്‍ക്കും ഇപ്പോള്‍തന്നെ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിന് 10 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നുണ്ട്. ബില്‍ പാസാവുകയാണെങ്കില്‍ കാത്തിരിപ്പ് കാലയളവ് ഇരട്ടിയോളം വര്‍ധിക്കും. ഇതോടെ പല ഇന്ത്യക്കാരുടെയും ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ വെറുതെയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, ഈ ബില്ലില്‍ എച്ച്-1ബി വിസകളില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിക്കുന്നില്ല. അമേരിക്കക്കാര്‍ക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത കുടിയേറ്റക്കാരുടെ എണ്ണത്തിലെ വര്‍ധന കാരണം കുറഞ്ഞിട്ടുണ്ടെന്നും ഇതില്ലാതാക്കാന്‍ കാനഡയിലും ആസ്ട്രേലിയയിലും നിലവിലുള്ള സംവിധാനം സ്വീകരിക്കുന്നതിനാണ് നിയമം നിര്‍ദേശിച്ചതെന്നും സെനറ്റര്‍ ടോം കോട്ടന്‍  മാധ്യമങ്ങളോട് പറഞ്ഞു. റൈസ് ആക്ട് എന്ന് പേരിട്ടിരിക്കുന്ന നിയമം അമേരിക്കക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലിനേടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ ലോട്ടറി സംവിധാനം എടുത്തുകളയണമെന്നും ബില്‍ ആവശ്യപ്പെടുന്നുണ്ട്.

എച്ച്-1ബി വിസ നിയന്ത്രിക്കരുതെന്ന് നൂറിലേറെ സ്റ്റാര്‍ട്ടപ്പുകള്‍

എച്ച്-1ബി വിസ നിയന്ത്രിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് നൂറിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യപ്പെട്ടു.സ്റ്റാര്‍ട്ടപ്പ് കമ്യൂണിറ്റിയെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നും അമേരിക്കയെതന്നെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും തുറന്ന കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമം രാജ്യത്തിന്‍െറ സുരക്ഷയേയോ തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനേയോ തടയുന്നില്ളെന്നും ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന നിയമം ഇത് കൂടുതല്‍ മെച്ചപ്പെടുത്തില്ളെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു. വിദേശത്തുനിന്ന് കഴിവുള്ളവരെ രാജ്യത്തത്തെിക്കുന്നതിന് നിയമം തടസ്സമാകുമെന്നും അമേരിക്കയുടെ സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 

Tags:    
News Summary - New Donald Trump shocker for Indians Read more at: http://economictimes.indiatimes.com/articleshow/57038756.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.