വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ മിനിസോടയിൽ ജോർജ് േഫ്ലായിഡ് എന്ന കറുത്ത വംശജൻ പൊലീസ് ഭീകരതക്കിരയായ സംഭവത്തിൽ കൂടുതൽ പ്രതിഷേധം ഭയന്ന് കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം. ആദ്യ നടപടിയെന്നോണം ന്യൂയോർക് നഗരത്തിൽ പൊലീസ് പ്രതികളെ ശ്വാസംമുട്ടുംവിധം കഴുത്തിന് പിടിക്കുന്നത് ഇനി അനുവദിക്കില്ല.
മിനിറ്റുകളോളം കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് ജോർജ് േഫ്ലായിഡിനെ പൊലീസ് കൊലപ്പെടുത്തിയത്. പൊലീസ് നടപടികൾ രഹസ്യമാക്കിവെക്കാൻ അനുവദിക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള നിയമങ്ങളും പിൻവലിച്ചിട്ടുണ്ട്.
ന്യൂയോർക് നഗരത്തെ മാതൃകയാക്കി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സമാന നടപടികൾ ആലോചിച്ചുവരുകയാണ്. പൊലീസ് പെരുമാറ്റദൂഷ്യം അന്വേഷിക്കാൻ അറ്റോണി ജനറലിനെ ചുമതലപ്പെടുത്തുന്ന നിയമം ഇയോവ ഗവർണർ കിം റെയ്നോൾഡ്സും പ്രഖ്യാപിച്ചു.
കാലിഫോർണിയയിൽ പൊലീസ് കഴുത്തിനു പിടിച്ച് ശ്വാസംമുട്ടിക്കുന്നത് കഴിഞ്ഞയാഴ്ച നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.