വാഷിങ്ടൺ: ദക്ഷിണകൊറിയയിൽ ശീതകാല ഒളിമ്പിക്സിനിടെ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസുമായുള്ള കൂടിക്കാഴ്ച ഉത്തരകൊറിയ അവസാനനിമിഷം റദ്ദാക്കിയതായി വൈറ്റ് ഹൗസ്.
ഉത്തരകൊറിയയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിച്ച പെൻസ് ഉടൻതന്നെ സാമ്പത്തിക ഉപരോധം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയുംെചയ്തിരുന്നു. തുടർന്നാണ് ചർച്ച നടത്താനുള്ള പദ്ധതി ഉത്തരകൊറിയ ഉപേക്ഷിച്ചത്.
ശീതകാല ഒളിമ്പിക്സിെൻറ ഭാഗമായി ദക്ഷിണകൊറിയയിലെത്തിയ കിം യോ ജോങ്ങുമായും(ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉനിെൻറ സഹോദരി) പെൻസ് സംഭാഷണം നടത്തിയില്ല; അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുപോലും. സംസാരിക്കുന്നത് യു.എസിന് ഉചിതമല്ലെന്ന് തോന്നിയിട്ടാണെന്ന് പിന്നീട് പെൻസ് പറയുകയും ചെയ്തു.
വിലക്കുകൾ ലംഘിച്ച് ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതോടെയാണ് ഉത്തരകൊറിയയും യു.എസും തമ്മിലുള്ള ബന്ധം വഷളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.