പ്യോങ്യാങ്: പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ മേഖലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. കൊറിയൻ ഉപദ്വീപിൽ യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം തുടരുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിെൻറ ഭാഗമായി മേഖലയിലുള്ളത്.
ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, യുദ്ധമുണ്ടായാൽ അതിൽനിന്ന് ഒളിച്ചോടുകയുമില്ല. ഞങ്ങളുടെ ക്ഷമയെപ്പറ്റി യു.എസിനു തെറ്റിദ്ധാരണകളൊന്നും വേണ്ട. ആണവയുദ്ധത്തിനു തുടക്കമിടാനാണ് യു.എസിെൻറ തീരുമാനമെങ്കിൽ കനത്ത തിരിച്ചടി ഉറപ്പാണെന്നും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.