ന്യൂയോർക്: അമേരിക്കയിൽ കോവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാൻ സേവനരംഗത്തുണ്ടായിരുന്ന നഴ്സ് വില്യം കോഡിങ്ടനെ (32) സ്വന്തം കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. 2018ലാണ് വില്യം നഴ്സിങ് മേഖലയിലെത്തിയത്. ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു സേവനം.
വർഷങ്ങളായി ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. മാർച്ച് മുതലാണ് വില്യം െഎ.സി.യുവിലുണ്ടായിരുന്ന കോവിഡ് രോഗികളെ പരിചരിച്ചു തുടങ്ങിയത്. ക്രമേണ വല്ലാത്തൊരു ഭീതി വില്യമിനെ പിടികൂടി. ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടുണർന്നു. സുഹൃത്തിനെ വിളിച്ച് വില്യം ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചിരുന്നു.
പിറ്റേന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായി മരുന്ന് കഴിച്ചതാകാം മരണകാരണമെന്നാണ് കുടുംബം കരുതുന്നത്. യു.എസിലെ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കടുത്ത മനോസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.