സാവോപോളോ: ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോ സഞ്ചരിച്ച ബ്രസീലിയൻ എയർഫോഴ്സ് വിമാനത്തിൽനിന്ന് 39 കില ോ കൊക്കെയ്ൻ പിടികൂടി. ജപ്പാനിലെ ഒസാകയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ബെ ാൽസൊനാരോ. സംഭവത്തിൽ വിമാനത്തിലെ സൈനിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമാണ് കൊക്കെയ്ൻ ഉണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് ബൊൽസൊനാരോ ട്വീറ്റ് ചെയ്തു. സൈനിക ജീവനക്കാരനെ അറസ്റ്റ് ചെയ്തത് ബ്രസീൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ പേര് പുറത്തുവിട്ടില്ല. വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് ബാഗിൽ കൊക്കെയ്ൻ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.