കൊളംബസ്: മധ്യപടിഞ്ഞാറന്‍ യു.എസ് സംസ്ഥാനമായ ഒഹായോയില്‍, സര്‍വകലാശാലയില്‍ നിരവധി പേരെ കുത്തിപരിക്കേല്‍പിച്ച വിദ്യാര്‍ഥിയെ പൊലീസ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബ്ദുല്‍ റസാഖ് അലി അര്‍താന്‍ കാറില്‍ പാഞ്ഞത്തെി നിരവധി വിദ്യാര്‍ഥികളുടെ മേല്‍ കാറിടിച്ചു. പിന്നീട് കാറില്‍നിന്നും പുറത്തിറങ്ങിയ ഇയാള്‍, അറവുകത്തി ഉപയോഗിച്ച് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.
ആക്രമണം തുടങ്ങിയ നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്തത്തെിയ പൊലീസ്, അലി അര്‍താനെ വെടിവെച്ചു കൊന്നു.കൊല്ലപ്പെട്ടയാളുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.ആക്രമണത്തിന് ഭീകരബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്.ആക്രമണത്തിനുമുമ്പ്, ഇയാള്‍ യു.എസ് വിരുദ്ധ സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഇടപെടുന്നത് യു.എസ് നിര്‍ത്തണമെന്നും മുസ്ലിം സമൂഹം ദുര്‍ബലരാണെന്ന് കരുതരുതെന്നും ഫേസ്ബുക്ക് സന്ദേശത്തില്‍ പറയുന്നു.
1960 ഏക്കറില്‍ പരന്നുകിടക്കുന്ന ഒഹായോ സര്‍വകലാശാല സംസ്ഥാന തലസ്ഥാനമായ കൊളംബസിലാണ് സ്ഥിതിചെയ്യുന്നത്. 60000ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ക്ളാസുകള്‍ നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.