ന്യൂയോര്‍ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, അമേരിക്കന്‍ മുസ്ലിംകളില്‍ 10ല്‍ ഏഴുപേരുടെയും വോട്ട് ഹിലരി ക്ളിന്‍റനെന്ന് സര്‍വേ. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാം റിലേഷന്‍സ് (കെയര്‍) ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം മുസ്ലിംകളും ഹിലരിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. യു.എസില്‍ ഏതാണ്ട് 33 ലക്ഷം മുസ്ലിംകളാണുള്ളത്. രജിസ്റ്റര്‍ ചെയ്ത 86 ശതമാനം മുസ്ലിം വോട്ടര്‍മാരും വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. 12 ശതമാനത്തിന്‍െറ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 800 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയില്‍ നാലു ശതമാനത്തോളം മാത്രമാണ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുമെന്ന് അറിയിച്ചത്.
ഏഴു പോയന്‍റുകള്‍ക്ക് ഹിലരി മുന്നില്‍ വാഷിങ്ടണ്‍: ഏറ്റവും പുതിയ സര്‍വേയനുസരിച്ച് ഹിലരി ക്ളിന്‍റന്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഏഴു പോയന്‍റുകള്‍ക്ക് മുന്നില്‍. ഫോക്സ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വേയില്‍ ഹിലരിക്ക് 45ഉം ട്രംപിന് 38ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്. ട്രംപിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചാനലാണിത്. കഴിഞ്ഞാഴ്ച നടത്തിയ സര്‍വേയിലും ഹിലരിക്കായിരുന്നു മുന്‍തൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.