വാഷിങ്ടൺ: ഇന്ത്യ നടത്തുന്ന തന്ത്രപ്രധാനമായ നീക്കങ്ങളെ പാകിസ്താൻ ഭയപ്പെടുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കോണ്ഗ്രെഷ്ണല് റിസര്‍ച്ച് സര്‍വീസ് സമര്‍പ്പ ിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ തന്ത്രപ്രധാനമായി വലയം ചെയ്യുന്നതിൽ പാകിസ്താന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന സുഹൃത്തായാണ് പാകിസ്താൻ അഫ്ഗാന്‍ താലിബാനെ പരിഗണിക്കുന്നത്. എന്നാല്‍ അഫ്ഗാനില്‍ ഇന്ത്യ നയതന്ത്ര, വാണിജ്യ സാന്നിധ്യം ശക്തമാക്കുന്നതും മധ്യ ഏഷ്യയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധവും പാകിസ്താനെ അലോസരപ്പെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വര്‍ഷങ്ങളായി അഫ്ഗാനിസ്താനിൽ നെഗറ്റീവ് ഇടപെടലാണ് പാകിസ്താൻ നടത്തുന്നത്. കാബൂളില്‍ ദുര്‍ബലമായ സര്‍ക്കാരാണ് പാകിസ്താൻ ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹഖാനി ഗ്രൂപ്പ് ഉള്‍പ്പെടെ അഫ്ഗാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമാണു സൂക്ഷിക്കുന്നു. പാകിസ്താെൻറ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയോടെയാണ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സി.ആർ.എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.