ന്യൂഡൽഹി: ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട ്ടവരെ പാകിസ്താൻ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചുവെന്ന് അമേ രിക്ക. അമേരിക്കൻ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട ‘കൺട്രി റിപ്പോർട്ട് ഓൺ ടെററിസം -2018’ ലാണ് ഈ വിവരമുള്ളത്. ലശ്കറെ ത്വയ്യിബയും ജയ്ശെ മുഹമ്മദും തുടർന്നും ഇന്ത്യക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ധനകാര്യ ദൗത്യസേന കർമ പദ്ധതി’ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
പ്രാദേശിക ഭീകര സംഘടനകൾ ഇനിയും അവിടെയുണ്ട്. ഉദാഹരണമായി പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബയും ജയ്ശെ മുഹമ്മദും 2008 ലെ മുംബൈ ഭീകരാക്രമണങ്ങൾക്കും ഇന്ത്യൻ ൈസനിക ക്യാമ്പുകൾക്കു നേരെ നടന്ന ഭീകരാക്രമണത്തിനും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെൻറിനു നേരെ നടന്ന ഭീകരാക്രമണങ്ങളടക്കം രാജ്യത്ത് നടക്കുന്ന സമാന സംഭവങ്ങൾക്ക് പിറകിൽ ഇരു സംഘടനകളുമാണ്. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരപരാധികളെയും കൊന്നൊടുക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
2018 ൽ ഇംറാൻ ഖാൻ അധികാരമേറ്റ ശേഷം പാകിസ്താൻ താലിബാനെതിരെ ശബ്ദമുയർത്തിയെങ്കിലും അവർക്ക് പാകിസ്താനകത്തുനിന്ന് ലഭിക്കുന്ന സഹായം അവസാനിപ്പിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.