വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അധികമായി 14,000 സൈനികരെ അമേരിക്ക വിന്യസിച്ചെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പെൻറഗൺ നിഷേധിച്ചു. നിലവിൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണം ഇരട്ടിയാക്കിയും ഡസനിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചും മേഖലയിൽ അമേരിക്ക സാന്നിധ്യം ശക്തമാക്കുന്നത് സംബന്ധിച്ച് പേരുവെളിപ്പെടുത്താത്ത യു.എസ്
ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബുധനാഴ്ചയാണ് വാൾസ്ട്രീറ്റ് ജേണൽ വാർത്ത പ്രസിദ്ധീകരിച്ചത്.
ഈ മാസം ആദ്യമാണ് ഇക്കാര്യത്തിൽ യു.എസ് പ്രസിഡൻറ് ട്രംപ് തീരുമാനമെടുത്തതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, റിപ്പോർട്ട് തെറ്റാണെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയ കേന്ദ്രമായ പെൻറഗണിെൻറ വക്താവ് അലീഷ ഫറാഹ് പറഞ്ഞു. പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.