ലിമ: ഐക്യരാഷ്ട്ര സഭയുടെ മുൻ മേധാവി ജാവിയർ പെരസ് ഡിക്വയർ വിടവാങ്ങി. ഇറാൻ-ഇറാഖ് യുദ്ധകാലത്തും എൽസാൽവദോറിലെ ആഭ്യന്തരകലാപകാലത്തുമാണ് അദ്ദേഹം യു.എന്നിനെ നയിച്ചത്.
നൂറാം വയസ്സിൽ ജന്മദേശമായ പെറുവിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.
മകൻ ഫ്രാൻസിസ്കോ ഡി പെരസ് ഡിക്വയർ ആണ് മരണവിവരം പുറത്തുവിട്ടത്. 1981മുതൽ 1991വരെയാണ് അദ്ദേഹം പദവിയിൽ തുടർന്നത്.
ജനുവരി 19ന് 100 വയസ്സ് പൂർത്തിയാക്കിയ വേളയിൽ ഇപ്പോഴത്തെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.