മിഷിഗൺ: മഹാമാരിയുടെ കാലത്ത് സാമൂഹിക അകലം പാലിച്ച് ഒരുജീവിതം ജനങ്ങൾ ശീലമാക്കാനുള്ള പുറപ്പാടിലാണ് ലോകം. ഈ സാഹചര്യത്തിലാണ് യു.എസിലെ മിഷിഗണിലെ ഒരുക്രിസ്ത്യൻ പുരോഹിതൻ തൻെറ സഹജീവികൾക്ക് സാമൂഹിക അകലം പാലിക്കുന്നതിലെ പുത്തൻ മാതൃക കാണിച്ചുകൊടുത്ത്. ഡിട്രോയിറ്റിൽ കളിത്തോക്ക് ഉപയോഗിച്ച് പുണ്യതീര്‍ത്ഥം തളിച്ച് വിശ്വാസികളെ അനുഗ്രഹിക്കുന്ന ഫാദർ ടിം പെൽകാണ് കഴിഞ്ഞ ദിവത്തെ സമൂഹ മാധ്യമങ്ങളിലെ താരം.
പ്ലാസ്റ്റിക് തോക്ക് ഉപയോഗിച്ച് ശുശ്രൂശ നടത്തുന്ന ഫാദറിൻെറ ചിത്രം സെൻറ് ആംബ്രോസ് പാരിഷാണ് ഏപ്രിലിൽ ആദ്യമായി ഫേസ്ബുക്കിൽ പങ്കുവെച്ചത്. അന്നതത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ചിത്രം രണ്ടുദിവസം മുമ്പ് ട്വിറ്ററിൽ റീപോസ്റ്റ് ചെയ്തതോടെ വൈറലായി. രണ്ട് ദിവസത്തിനകം ചിത്രത്തിന് 5.6 ലക്ഷം ലൈക്ക് ലഭിച്ചപ്പോൾ ലക്ഷം ആളുകൾ റീട്വീറ്റ് ചെയ്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ട്വിറ്റർ ഉപയോക്താക്കൾ അത് മീമാക്കി മാറ്റുകയും ചെയ്തു.
A Priest giving social distance blessings with a squirt pistol and what, I'm assuming, is Holy water. 2020 folks. pic.twitter.com/iDnYs33hs9
— Jeff Barnaby (@tripgore) May 15, 2020
ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷം കഴിഞ്ഞ ഈസ്റ്റർ സമയത്താണ് ഈ ഉപായം പ്രാവർത്തികമാക്കാൻ തുടങ്ങിയെതന്ന് 70കാരനായ ഫാദർ പെൽക് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ‘പാരിഷിലെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനായിരുന്നു ആദ്യം കരുതിയത്. മുെമ്പങ്ങുമില്ലാത്ത ഒരു ഇസ്റ്ററായിരുന്നല്ലോ ഈ വർഷം. സാമൂഹിക അകലം പാലിച്ചുെകാണ്ട് എന്ത് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ ബുദ്ധി േതാന്നിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Saw a pic of one doing an infant baptism the same way
— Evangeline Hartwhick (@HikazePrincess) May 15, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.