യു.എസിൽ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തി​െൻറ ഭാഗങ്ങൾ കണ്ടെത്തി

വാഷിങ്​ടൺ: യു.എസിൽ യാത്രക്കിടെ വെള്ളപ്പൊക്കത്തിൽ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തി​​​​െൻറ ഭാഗങ്ങൾ കണ്ടെത്തി. കാലിഫോർണിയയിലെ നദിയിൽ ഒഴുകിപ്പോയ ഹോണ്ട പൈലറ്റ്​ വാഹനത്തി​​​​െൻറ അവശിഷ്​ടങ്ങളാണ്​​ ക​െണ്ടത്തതിയത്​. ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന്​ സംശയിക്കുന്ന ചില വസ്​തുക്കളും ക​ണ്ടെടുത്തിട്ടുണ്ട്​​. വാഹനത്തിലുണ്ടായിരുന്നവർക്കായി തെരച്ചിൽ തുടരുകയാണ്​.

മലയാളികളായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളി (42), ഭാ​ര്യ സൗ​മ്യ (38), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വ​രെ​യാ​ണ്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കാ​ണാ​താ​യ​ത്. സൗ​ത്ത് കാ​ലി​ഫോ​ര്‍ണി​യ​യി​ലെ വാ​ല​ന്‍സി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്ദീ​പും കു​ടം​ബ​വും ഒ​റി​ഗോ​ണി​ലെ പോ​ര്‍ട്ട്​​ലാ​ന്‍ഡി​ല്‍നി​ന്ന് സ​നോ​യി​ഡി​ലെ ബ​ന്ധു​വി​നെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രാ​ഴ്ച​യാ​യി സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ സ​നോ​യി​ഡി​ലെ ബ​ന്ധു​വി​​​​​െൻറ വീ​ട്ടി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ലി​ഫോ​ര്‍ണി​യ ഹൈ​വേ പ​ട്രോ​ളി​ല്‍ നിന്ന്​ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്.

Tags:    
News Summary - Police recovers vehicle parts, personal belongings of Indian family from river; occupants still missing-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.