യുനൈറ്റഡ് നേഷൻസ്: സിംഗപ്പൂർ ഉച്ചകോടിക്ക് മുമ്പായി ഉത്തര കൊറിയ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് യു.എൻ വിദഗ്ധൻ ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉത്തര കൊറിയയുടെ യശസ്സ് ഉയർത്തുമെന്നും ഉത്തര കൊറിയയിലെ മനുഷ്യാവകാശ കാര്യങ്ങൾക്കുള്ള പ്രത്യേക ദൂതൻ തോമസ് ഒജിയ ക്വിൻറാന അഭിപ്രായപ്പെട്ടു.
മൂന്ന് അമേരിക്കൻ തടവുകാരെ ഉത്തര കൊറിയ കഴിഞ്ഞമാസം വിട്ടയച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഇതിന് തുടർച്ചയുണ്ടാവണമെന്നും ഉച്ചകോടിക്കു മുമ്പായി കൂടുതൽ തടവുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറ്റയടിക്ക് എല്ലാ തടവുകാരെയും വിട്ടയക്കുകയെന്നത് പ്രായോഗികമല്ലെങ്കിലും സാവധാനം അതിനുള്ള ശ്രമം നടത്താൻ ഉത്തര കൊറിയ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ തടവുകാരുടെ എണ്ണം വ്യക്തമല്ലെങ്കിലും 80,000ൽ അധികം പേരുണ്ടാവുമെന്നാണ് കരുതുന്നതെന്ന് ക്വിൻറാന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.