വാഷിങ്ടൺ: 30,000 മുതല്‍ 40,000 വരെ ഭീകരവാദികള്‍ ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് തുറന്നു സമ ്മതിച്ച് പ്രധാനമന്ത്രി ഇംറാൻ ഖാൻ. പരിശീലനം സിദ്ധിച്ച ഇത്തരം സംഘങ്ങൾ അഫ്ഗാനിസ്താനി ലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇംറാൻ പറഞ്ഞു. ഇന്ത്യ യില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന ഭീകര സംഘടനകളാണെന്ന വാദം ശരിവെക്കുന്നതാണ് വെളിപ്പെടുത്തൽ. ഇതാദ്യമായാണ ് ഇത്രയും ഭീകരവാദികള്‍ പാകിസ്താനിലുണ്ടെന്ന് ഒരു പ്രധാനമന്ത്രി സമ്മതിക്കുന്നത്.
15 വ ർഷമായി രാജ്യത്തെ സർക്കാറുകൾക്ക് ഭീകരസംഘങ്ങളെ അമർച്ച ചെയ്യാനായിട്ടില്ല. ഭീകരസംഘടനകളെക്കുറിച്ച് യു.എസിനോട് പാകിസ്താൻ സത്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാപിറ്റോൾ ഹില്ലിൽ യു.എസ് കോൺഗ്രസിെൻറ ആതിഥ്യത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇംറാൻ.
യു.എസും പാകിസ്താനും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പേരാടുന്നു. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ പാകിസ്താന് ഒരു പങ്കുമില്ല. അഫ്ഗാനിസ്താനിലാണ് അൽഖാഇദയുടെ വേരുകൾ. പാകിസ്താനിൽ താലിബാൻ തീവ്രവാദികളുമില്ല. എന്നിട്ടും തീവ്രവാദികൾക്കെതിരായ യുദ്ധത്തിൽ യു.എസിനൊപ്പം ഞങ്ങളും പങ്കുചേർന്നു. എന്നാൽ, സ്ഥിതി മോശമായപ്പോഴാണ് പാക് സർക്കാർ തീവ്രവാദ സം ഘടനകളെക്കുറിച്ചുളള യഥാർഥ വിവരങ്ങൾ യു.എസിന് കൈമാറിയിട്ടില്ലെന്ന് മനസ്സിലായതെന്നും ഇംറാൻ ഖാൻ പറഞ്ഞു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. യു.എസുമായി പരസ്പര വിശ്വാസത്തിലൂന്നിയുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത്. സമാധാനത്തോടെ മുന്നോട്ടുപോകാൻ പാകിസ്താൻ എന്തെല്ലാമാണ് ചെയ്യാൻ കഴിയുകയെന്ന് സത്യസന്ധമായി യു.എസിനെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
താലിബാനെ തുടച്ചുനീക്കാൻ ചർച്ചകൾ നടത്തിവരുകയാണ്. എന്നാൽ, അഫ്ഗാനിലെ സ്ഥിതിഗതികൾ സങ്കീർണമായിക്കൊണ്ടിരിക്കുന്നതിനാൽ അതത്ര എളുപ്പമല്ല. തെൻറ ഉദ്യമത്തിന് പിന്തുണയായി പാക് സൈന്യവും സുരക്ഷസേനകളും ഉണ്ടെന്നും ഇംറാൻ വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇംറാൻ യു.എസിലെത്തിയത്.
ഇറാനെതിരായ യു.എസ് നീക്കം വൻ ദുരന്തമാകും
വാഷിങ്ടൺ: ഇറാനെതിരായ യു.എസിെൻറ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇറാഖിനെ ആക്രമിച്ചതുപോലെ ഇറാനെതിരെ തിരിഞ്ഞാൽ വൻ ദുരന്തമാകും കാത്തിരിക്കുക. ഇറാനുമായി സംഘർഷമുണ്ടായാൽ അതുണ്ടാക്കിവെക്കുന്ന ദുരന്തത്തിെൻറ വ്യാപ്തിയെക്കുറിച്ച് എത്ര രാജ്യങ്ങൾക്ക് ബോധ്യമുണ്ടെന്ന് അറിയില്ല.2003ൽ ഇറാഖിനെ ആക്രമിച്ചതു പോലെയായിരിക്കില്ല അത്. അൽഖാഇദെയക്കാൾ വലിയ ഭീകരസംഘടനങ്ങൾ ഉണ്ടാകും. അപ്പോൾ ആളുകൾ അൽഖാഇദയെ മറന്നുതുടങ്ങും.
ചെറിയ യുദ്ധമൊന്നുമായിരിക്കില്ല അത്. ബോംബുകളായിരിക്കും ആകാശത്തിലൂടെ ഇരമ്പുക. അതിെൻറ പ്രത്യാഘാതങ്ങക്കെുറിച്ച് ആളുകൾ മനസ്സിലാക്കിയിട്ടില്ല. അങ്ങനെയൊരു സൈനിക നടപടിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് തനിക്കു പറയാനുള്ളത്.
ഇരു കൂട്ടർക്കുമിടയിൽ സമാധാന ദൂത് വഹിക്കാൻ പാകിസ്താൻ തയാറാണ്. ഇക്കാര്യം ഇറാനോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഇറാൻ തയാറുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.