വാഷിങ്ടൺ: കറുത്ത വംജനായ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 12ാം ദിനവും ശക്തമായി തുടരുന്നു. അമേരിക്ക സമീപകാലത്ത് ദർശിച്ച ഏറ്റവും വലിയ റാലികൾക്കാണ് ശനിയാഴ്ച വിവിധ നഗരങ്ങൾ സാക്ഷ്യം വഹിച്ചത്. അമേരിക്കക്കൊപ്പം നാല് ഭൂഖണ്ഡങ്ങളിലെ വിവിധ നഗരങ്ങളിലും വംശീയതക്കും കറുത്തവരോടുള്ള നീതി നിഷേധത്തിനുമെതിരെ പ്രതിഷേധം അരങ്ങേറി.
അമേരിക്കയിലെ ചില നഗരങ്ങളിൽ കറുത്തവരും വെളുത്തവരും ഒന്നിച്ച് നൃത്തം ചെയ്ത് വംശീയവെറിക്കെതിരെ പ്രതിഷേധിക്കുന്ന കാഴ്ച സമരത്തിെൻറ രൂപം മാറുന്നതിനും തെളിവായി. തെരുവുകളും റോഡിലെ ഇൻറർസെക്ഷനുകളുമെല്ലാം പ്രതിഷേധ നൃത്തവേദികളായി മാറുകയായിരുന്നു.
നോർത് കരോലിനയിൽ ജോർജ് ഫ്ലോയ്ഡിെൻറ ശവപേടകം കാണാൻ ദുഃഖിതരായ ആയിരങ്ങളാണ് കാത്തുനിന്നത്. ഫ്ലോയ്ഡിെൻറ മൃതദേഹം സംസ്കാരം നടക്കുന്ന ഹൂസ്റ്റണിൽ എത്തിച്ചു. ഫ്ലോയ്ഡിെൻറ കുടുംബവും എത്തി. ചൊവ്വാഴ്ച പേൾ ലാൻഡിലാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.