ഹ്യൂസ്റ്റൺ: കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം െപാലീസ് കണ്ടെടുത്തതിന് പിറകെ വളർത്തച്ഛൻ മലയാളിയായ വെസ്ലി മാത്യൂസിനെ അമേരിക്കൻ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തേ ഷെറിൻ മാത്യൂസിനെ കാണാതായതിനെ തുടർന്ന് നേരത്തേ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലായിരുന്നു. ഈ മാസം ഏഴിനു വടക്കൻ ടെക്സസിൽ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കാണാതായത്. പാലു കുടിക്കാത്തതിന് പുലർച്ചെ മൂന്നോടെ വീട്ടിെൻറ മുറ്റത്ത് നിര്‍ത്തിയപ്പോള്‍ ഷെറിനെ കാണാതായെന്നാണ് മാത്യൂസ് ആദ്യം പൊലീസിന് മൊഴിനൽകിയത്. തുടർന്ന്, സംഭവം വിവാദമാവുകയും പൊലീസ് അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഷെറിനെ കാണാതായ ഉടൻ പൊലീസിനോട് പറഞ്ഞതില്‍നിന്ന് വിരുദ്ധമായി മൊഴിമാറ്റിയതാണ് ഇപ്പോഴത്തെ അറസ്റ്റിന് കാരണം.
കുഞ്ഞിനെ മാരകമായി പരിക്കേൽപിച്ചത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി പൊലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. അഞ്ചുവർഷം മുതൽ 99 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാത്യൂസ് ഇപ്പോൾ റിച്ചർഡ്സൺ ജയിലിലാണ്. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കയച്ച ഡാളസ് കൺട്രി മെഡിക്കൽ എക്സാമിനേഴ്സ് ഒാഫിസിൽനിന്നുള്ള റിപ്പോർട്ട് എത്തിയശേഷം മാത്യൂസിനെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകൾ ചുമത്തിയേക്കും.വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിേൻറതാണെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാത്യൂസിെൻറ കാറിനുള്ളിൽനിന്നു ലഭിച്ച ഡി.എൻ.എ സാമ്പിളുകൾ പൊലീസ് പരിശോധിച്ചിരുന്നു.
എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും ഭാര്യ സിനിയും രണ്ടു വർഷം മുമ്പാണ് ബിഹാറിലെ അനാഥാലയത്തിൽനിന്ന് ഷെറിനെ ദത്തെടുത്തത്. കുഞ്ഞിന് വളർച്ചക്കുറവും സംസാര വൈകല്യവുമുള്ളതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ നാലു വയസ്സുകാരിയായ സ്വന്തം കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്കാരുടെ പക്കലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.