കറാക്കസ്: ആഴ്ചകളായി തുടരുന്ന സംഘർഷത്തിന് വെനിസ്വേലയിൽ അയവില്ല. അതിർത്തിയ ിലുണ്ടായ സംഘർഷങ്ങളിൽ 300ലേറെ പേർക്ക് പരിക്കേറ്റു.
അഞ്ചുപേർ മരിച്ചതായും റിപ്പോർ ട്ടുണ്ട്. പ്രസിഡൻറ് സ്ഥാനത്തിനു വേണ്ടി നികളസ് മദൂറോയും യുവാൻ ഗ്വയ്ദോയും തമ്മ ിലുള്ള വടംവലി ആക്രമണങ്ങളിലേക്ക് പുരോഗമിക്കുകയാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഗ്വയ്ദോക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രസിഡൻറായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന മദൂറോയുടെ നയത്തിനെതിരെ യു.എസ് സ്റ്റേറ്റ് െസക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി. ‘‘െവനിേസ്വലയിൽ സമാധാനപരമായി ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ശ്രമങ്ങളെ തടയുന്നവർക്കെതിരെ യു.എസ് നടപടിയെടുക്കു’’മെന്ന് പോംപിയോ ട്വീറ്റ് ചെയ്തു.
‘‘വിശക്കുന്ന ജനങ്ങൾക്കുള്ള ഭക്ഷണം തടയുന്ന എന്തുതരം ഏകാധിപതിയാണിത്. മരുന്നുകളുമായി വരുന്ന ട്രക്കുകൾ കത്തിക്കപ്പെടുന്ന ദൃശ്യങ്ങൾ അസ്വസ്ഥയുണ്ടാക്കുന്നു’’ -പോംപിയോ തുടർന്നു.
പ്രശ്നത്തിൽ അമേരിക്ക നേരിട്ട് ഇടപെടാനൊരുങ്ങുന്നുവെന്നതിെൻറ സൂചനയായാണ് പോംപിയോയുടെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.