ഡാലസ്: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഫെഡറല്‍ ഗവണ്‍മെൻറ് പ്രഖ്യാപിച്ച സ്റ്റിമുലസ് െചക്ക് ലഭിക്കാനുള്ള രജിസ്‌ട്രേഷന്‍ തീയതി മെയ് 13ന് അവസാനിക്കുമെന്ന് ഇേൻറണല്‍ റവന്യൂ സർവിസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വാര്‍ഷിക വരുമാനം 15,000ലധികം ടാക്‌സ് റിട്ടേണില്‍ കാണിച്ചവര്‍ക്കും സ്റ്റിമുലസ് ചെക്കിന് അര്‍ഹതയുണ്ടാകാം. ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ തുക സർക്കാറിലേക്ക് അടച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാൻ സാധ്യത ഉണ്ട്. ചെക്കിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാൻ ലളിതമായ മാർഗമാണ് ഫെഡറല്‍ ഗവണ്‍മെൻറ് നികുതി ദായകര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഐ.ആര്‍.എസിെൻറ വെബ്സൈറ്റിൽ സോഷ്യല്‍ സെക്യൂരിറ്റി നമ്പറും ജനനതീയതിയും വിലാസവും മാത്രം നല്‍കിയാല്‍ മതി. ഇത് വളരെ സുരക്ഷിതമാണ്. മെയ് 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യൽ നിര്‍ബന്ധമാണ്. വെബ്സൈറ്റ്: https://www.irs.gov/coronavirus/get-my-payment
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.