വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോട് ഏറ്റുമുട്ടേ ണ്ട ഡെമോക്രാറ്റിക് കക്ഷി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയിൽ (ഉൾപാർട്ടി വേ ാട്ടെടുപ്പ്) മുൻ ൈവസ് പ്രസിഡൻറ് ജോ ബൈഡന് വൻ മുന്നേറ്റം. 14 സംസ്ഥാനങ്ങളിൽ നടന്ന ‘സൂപ്പർ ചൊവ്വ’ പ്രൈമറിയിൽ ഒമ്പതിടങ്ങളിലും ബൈഡൻ ഒന്നാമതെത്തി. കാലിഫോർണിയ ഉൾപ്പെ ടെ നാലിടങ്ങളിൽ ബേണി സാൻഡേഴ്സാണ് മുന്നിൽ.
പ്രചാരണത്തിന് സ്വന്തം പോക്കറ്റിൽനി ന്ന് കോടികൾ പൊടിച്ച ന്യൂയോർക്ക് മുൻ മേയർ മിഷേൽ ബ്ലൂംബെർഗിനൊപ്പം ഒരു സംസ്ഥാന വും നിന്നില്ല. ആദ്യഘട്ടത്തിൽ ഏറെ പ്രതീക്ഷ നൽകിയിരുന്ന സെനറ്റർ എലിസബത്ത് വാറന് സ്വന്തം സംസ്ഥാനമായ മസാചുസറ്റ്സിലും ബൈഡനോട് അടിയറവ് പറയേണ്ടിവന്നു. തികഞ്ഞ പോരാട്ട വീര്യവുമായാണ് ബൈഡനും സാൻഡേഴ്സും വിവിധയിടങ്ങളിൽ സംസാരിച്ചത്.
‘ചിലർ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുകയാണ്. എന്നാൽ, നമ്മൾ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു’വെന്ന് സാൻഡേഴ്സിെൻറ പ്രചാരണ മുദ്രാവാക്യമായ ‘രാഷ്ട്രീയ വിപ്ലവ’ത്തെ കളിയാക്കി ബൈഡൻ ലോസ് ആഞ്ജലസിൽ പറഞ്ഞു.
ഇതിന് മറുപടിയുമായി സാൻഡേഴ്സ് രംഗത്തെത്തി. ‘പഴയതരം രാഷ്ട്രീയവുമായി ട്രംപിനെ നേരിടാനാകില്ല. വ്യതിരിക്തമായ ആശയങ്ങളാണ് മത്സരരംഗത്തുള്ളത്. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം നമുക്കുള്ളതാണ്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡൻറിനെ നാം പരാജയപ്പെടുത്തും’ -സാൻഡേഴ്സ് വ്യക്തമാക്കി. കേവലം നാലുദിവസം കൊണ്ടാണ് ബൈഡൻ വൻ തിരിച്ചുവരവ് നടത്തിയത്. യു.എസ് വോട്ടർമാരുടെ ദേശ, വർഗ, വംശ വൈവിധ്യങ്ങളെല്ലാം മറികടന്നുള്ള പിന്തുണ അദ്ദേഹം നേടിയെന്നത് വ്യക്തമാണ്. സൗത്ത് കരോലൈനയിലാണ് ബൈഡൻ തെൻറ പടയോട്ടം തുടങ്ങിയത്.
മസാചുസറ്റ്സിലെ വിജയംവഴി വടക്കു കിഴക്കൻ മേഖലയിൽ ബൈഡൻ കരുത്തുകാട്ടി. മിനിസോട, വെർജീനിയ, അലബാമ, നോർത്ത് കരോലൈന, ടെന്നസി, ആർകൻേസാ, ഓക്ലഹോമ എന്നിവിടങ്ങളിലും അദ്ദേഹം മുന്നേറി.
ടെക്സസിലെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇവിടെ സാൻഡേഴ്സുമായി ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. സാൻഡേഴ്സിെൻറ ഏറ്റവും മികച്ച വിജയം കാലിഫോർണിയയിലേതാണ്. സ്വന്തം സംസ്ഥാനമായ മെർമണ്ടിലും യൂട്ടയിലും കൊളറാഡോയിലും അദ്ദേഹം മുന്നിലെത്തി. ലിബറൽ രാഷ്ട്രീയമുള്ളവരും യുവജനങ്ങളും ലാറ്റിനോകളുമാണ് സാൻഡേഴ്സിെൻറ വിജയത്തിന് വഴിയൊരുക്കിയത്. നാലുവർഷം മുമ്പ് കാലിഫോർണിയ പ്രൈമറിയിൽ പരാജയപ്പെട്ടയാളാണ് സാൻഡേഴ്സ്.
ഇനി ഒരാഴ്ച വിശ്രമ കാലമാണ്. മാർച്ച് പത്തിന് ആറ് സംസ്ഥാനങ്ങളിൽ പ്രൈമറി നടക്കും. പ്രൈമറികൾ പൂർത്തിയാകുന്നതോടെ കൺവെൻഷനുകളാണ്. ഡെമോക്രാറ്റുകളുടെ കൺവെൻഷൻ ജൂലൈ 13 മുതൽ 16 വരെ വിസ്കോൺസനിലും റിപ്പബ്ലിക്കൻ കക്ഷിയുടേത് ആഗസ്റ്റ് 24നും 27നുമിടയിൽ നോർത്ത് കരോലൈനയിലും നടക്കും.
പ്രൈമറിയിൽ ഓരോ സംസ്ഥാനത്തുനിന്നും ഓരോ സ്ഥാനാർഥിക്കും ലഭിച്ച പ്രതിനിധികൾ കൺവെൻഷനിൽ വോട്ടുരേഖപ്പെടുത്തും. (പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് സാധാരണ പ്രതിനിധികളാവുക). ഇതിൽ 50 ശതമാനത്തിലധികം വോട്ടു ലഭിക്കുന്നയാളാകും പ്രസിഡൻറ് സ്ഥാനാർഥി. നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.